സ്വന്തമായി ആപ്പിറക്കി 97 ശതമാനം ജനപിന്തുണ നേടിയെന്ന് പറയുന്ന നരേന്ദ്രമോദിയുടെ നടപടി ഏകാധിപത്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പില്‍ “നൂറ് ശതമാനം” പിന്തുണ എന്നത് പോലെയാണെന്നാണ് ഉയരുന്ന വിമര്‍ശനം.
ന്യൂദല്‍ഹി: 130 കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ മോദി സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കലിനെ പിന്തുണച്ചത് വെറും നാലര ലക്ഷത്തോളം പേര്‍ മാത്രം. നരേന്ദ്രമോദിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത വെറും അഞ്ച് ലക്ഷം പേര്‍ മാത്രം പങ്കെടുത്ത സര്‍വെയിലെ കണക്കുകള്‍ കാണിച്ചാണ് സര്‍ക്കാരിന്റെ നീക്കത്തിന് വന്‍ ജനപിന്തുണയെന്ന് പ്രചരിപ്പിക്കപ്പെടുന്നത്.
ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നിരിക്കെ നോട്ട് ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച സാധാരണക്കാരും കര്‍ഷകരുമടങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും മോദി നടത്തിയ സര്‍വെയില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 814.5 മില്ല്യണ്‍ ജനങ്ങളാണ് രാജ്യത്തെ വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ പിന്തുണയൊന്നും നിര്‍ണായകമെന്ന് കരുതുന്ന പ്രധാനന്ത്രിയുടെ സാമ്പത്തിക പരിഷ്‌കാരത്തിന് നേടാന്‍ സാധിച്ചിട്ടില്ല.
Read more: ഫോട്ടോസ്റ്റാറ്റല്ല, ‘ഒറിജിനല്‍’ കള്ളനോട്ട്: 2000 രൂപയുടെ ആദ്യ ഫെയ്ക്ക് നോട്ട് ഗുജറാത്തില്‍
നോട്ടുനിരോധിക്കല്‍ നടപടി കൊണ്ട് രാജ്യത്ത് 70 പേര്‍ മരണപ്പെട്ടിട്ടും പാര്‍ലമെന്റില്‍ വരാതെ നില്‍ക്കുന്ന മോദി തന്റെ തീരുമാനത്തിനുള്ള ജനപിന്തുണയളക്കാന്‍ കഴിഞ്ഞ ദിവസമാണ് ആപ്പുമായി രംഗത്തെത്തിയത്. പൂര്‍ണ്ണമായും അനുകൂല ഉത്തരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നിര്‍മിച്ച, എതിര്‍പ്പറിയിക്കാന്‍ അവസരം നല്‍കാത്ത ആപ്പിലെ ചോദ്യങ്ങള്‍ പക്ഷപാതപരമാണെന്നും അന്ധരായ മോദി ഭക്തന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേ സമയം സര്‍വെയില്‍ ഏഴ് ശതമാനം പേര്‍ വിയോജിപ്പറിയിച്ചെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതെങ്ങനെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അഴിമതിക്കാശും കള്ളപ്പണവും കൊണ്ടാണ് രാജ്യത്തെ അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള വിചിത്രമായ ചോദ്യങ്ങള്‍ ആപ്പിലുണ്ടായിരുന്നു.
സ്വന്തമായി ആപ്പിറക്കി 97 ശതമാനം ജനപിന്തുണ നേടിയെന്ന് പറയുന്ന നരേന്ദ്രമോദിയുടെ നടപടി ഏകാധിപത്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പില്‍ “നൂറ് ശതമാനം” പിന്തുണ എന്നത് പോലെയാണെന്നാണ് ഉയരുന്ന വിമര്‍ശനം.