മുംബൈ: നോട്ടു നിരോധനം കാശ്മീരിലെ പ്രക്ഷോഭങ്ങളും സൈന്യത്തിന് നേരെയുള്ള കല്ലേറും കുറയ്ക്കാന്‍ സഹായിച്ചെന്ന് കേന്ദ്ര ധന-പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2014 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി മാത്രമേ മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളു.
നോട്ട് നിരോധിക്കുന്നതിന് മുമ്പ് ആയിരകണക്കിനാളുകള്‍ സൈന്യത്തിനെതിരെ പ്രതിഷേധമുയര്‍ത്തുകയും കല്ലേറിയുകയുമുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് കുറഞ്ഞു. 25 ല്‍ താഴെ ആളുകള്‍ മാത്രമാണ് കല്ലേറ് അടക്കമുള്ളവയ്ക്ക് ഇപ്പോള്‍ തെരുവില്‍ ഇറങ്ങുന്നത്. അദ്ദേഹം പറഞ്ഞു.
രാജ്യപുരോഗതിക്ക് വേണ്ടിയാണ് നോട്ടു നിരേധനം നടത്തിയത്. നോട്ടു നിരോധിച്ചതോടെ സാമ്പത്തിക ഇടപാടുകള്‍ ബാങ്കുവഴിയായി. ഇത് രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ അവകാശ വാദങ്ങള്‍
പ്രതിരോധ രംഗത്തും ഗ്രാമവികസന രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും സര്‍ക്കാര്‍ വന്‍നിക്ഷേപം നടത്തും നിലവിലെ വളര്‍ച്ചാ നിരക്കില്‍ സര്‍ക്കാര്‍ സംതൃപ്തരല്ല. വളര്‍ച്ച വേഗത്തിലാക്കാന്‍ രാജ്യത്തിന്റെ നന്മ ലക്ഷ്യംവച്ചുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.