നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്; സുരേന്ദ്രനെതിരെ കടകംപള്ളി
Demonetisation
നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്; സുരേന്ദ്രനെതിരെ കടകംപള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 3:56 pm

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് കൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പരിഹാസ ശരങ്ങളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

“”ഒന്നും പ്രത്യേകിച്ച് പറയാനില്ല. ഈ പറഞ്ഞതൊക്കെ ഇവര്‍ ഓര്‍ക്കുന്നുണ്ടോ ആവോ… നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്.””- എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് കൊണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കിലുണ്ടാകുമെന്നാണ്.

ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവെങ്കിലും റിസര്‍ബാങ്കില്‍ ഇല്ലങ്കില്‍ ഏഷ്യനെറ്റ് അവതാരകനായ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.


അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തി; ഐസകിനെ വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അന്ന് പറഞ്ഞ വാക്ക് പാലിക്കുമോ?


സുരേന്ദ്രന്‍ അന്ന് പറഞ്ഞത് “”കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത്, ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസകിനെ. ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കില്‍ ഇല്ലങ്കില്‍ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍ബാങ്കില്‍ ഉണ്ടാകും, അത് ഉറപ്പാണ്. 14 ലക്ഷത്തില്‍ ഒരു 11 ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ചു വരാന്‍ പോകുന്നില്ല. പിന്നെ എന്ത് ന്യായമാണ് ഐസക് പറയുന്നത്””

പിന്നെ ഇത് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും അത് അംഗീകരിക്കുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തോമസ് ഐസക് പറഞ്ഞ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഞാന്‍ നാല് ലക്ഷം കൂടുതലാണ് പ്രവചിക്കുന്നത് എങ്കിലും മൂന്ന് ലക്ഷം കോടിരൂപ മിനിമം ബാങ്കിലെത്തില്ലെന്ന് ഉറപ്പിച്ച് പറയുന്നെന്നും ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നു

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.