നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൗലികാവകാശ ലംഘനമല്ലേ; കേന്ദ്രസര്‍ക്കാരിനോട് 9 ചോദ്യങ്ങളുമായി സുപ്രീം കോടതി
Daily News
നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൗലികാവകാശ ലംഘനമല്ലേ; കേന്ദ്രസര്‍ക്കാരിനോട് 9 ചോദ്യങ്ങളുമായി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2016, 4:03 pm

നോട്ട് പിന്‍വലിക്കുന്നതിനുള്ള ആര്‍.ബി.ഐ നിയമങ്ങള്‍ കേന്ദ്രം പാലിച്ചിട്ടുണ്ടോയെന്നും നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൗലികാവകാശത്തിന്റെ ലംഘനമല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. 


ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ 9 ചോദ്യങ്ങളുമായി സുപ്രീം കോടതി. നോട്ട് പിന്‍വലിക്കുന്നതിനുള്ള ആര്‍.ബി.ഐ നിയമങ്ങള്‍ കേന്ദ്രം പാലിച്ചിട്ടുണ്ടോയെന്നും നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൗലികാവകാശത്തിന്റെ ലംഘനമല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.

നോട്ട് അസാധുവാക്കലിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി ചോദ്യം ചെയ്തത്.

നോട്ട് അസാധുവവാക്കല്‍ തീരുമാനമെടുത്തത് തീര്‍ത്തും രഹസ്യമായിട്ടായിരുന്നോ എന്നും കോടതി ചോദിച്ചു. എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിന്? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചത്.

ബാങ്കുകളില്‍ നിന്ന് നിശ്ചയിച്ച പരിധിയിലുള്ള പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കോടതി പറഞ്ഞു. അത്രയും പണം ഇല്ലെങ്കില്‍ പുതിയ പരിധി നിശ്ചയിക്കണം. ഇതിനിടെ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം ബാങ്കുകളില്‍ ആവശ്യത്തിനില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചു.

യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും നടപടിക്കു പിന്നാലെയുള്ള സാഹചര്യം നേരിടാനുള്ള മുന്നൊരുക്കവും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കി.

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബുദ്ധിപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ബാങ്കിങ് ഇടപാടുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്നും കോടതി ചോദിച്ചു. വ്യവസ്ഥകള്‍ക്കനുസൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

കൂടാതെ സഹകരണ ബാങ്കുകളില്‍ ഉപാധികളോടെ പഴയ നോട്ട് സ്വീകരിക്കാമോ? ബാങ്കില്‍ നിന്ന് 24,000 രൂപ തികച്ച് കിട്ടാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കേണ്ട കുറഞ്ഞ തുക നിശ്ചയിക്കാമോ? ആശുപത്രികളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ട സമയ പരിധി നീട്ടാമോ? എന്നീ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളിലും ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോടതി വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കണം. വേണ്ടിവന്നാല്‍ ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിടാമെന്നും കോടതി ചൂണ്ടിക്കാട്ടി. ണ്ടിവന്നാല്‍ ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിടാമെന്ന് സുപ്രീം കോടതി  വ്യക്തമാക്കി. ഇക്കാര്യം ബുധനാഴ്ച കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളിലും ബുധനാ