ആശുപത്രികളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. അവസാനം പണം ചെക്കായി അടച്ചതിന് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സഹോദരന്റെ മൃതദ്ദേഹം സദാനന്ദ ഗൗഡക്ക് വിട്ടുനല്‍കിയത്.
മംഗളൂരു: ബില്ലടയ്ക്കാന്‍ പുതിയ നോട്ടില്ലാത്തതിന് കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ സഹോദരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു.
സര്‍ക്കാര്‍ നിരോധിച്ച 500ന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ആശുപത്രിയില്‍ സദാനന്ദ ഗൗഡ നല്‍കിയിരുന്നത്. എന്നാല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ആശുപത്രികളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. അവസാനം പണം ചെക്കായി അടച്ചതിന് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സഹോദരന്റെ മൃതദ്ദേഹം സദാനന്ദ ഗൗഡക്ക് വിട്ടുനല്‍കിയത്.
മൃതദേഹം വിട്ടുനല്‍കാതിരുന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
അസാധു നോട്ട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മുംബൈയിലെ ഗോവണ്ടിയില്‍ നവജാത ശിശു മരണപ്പെട്ട സംഭവം പുറത്തു വന്നിരുന്നു. ജഗദീഷ് ശര്‍മ്മ എന്നയാളുടെ കുട്ടിയായിരുന്നു മരണപ്പെട്ടിരുന്നത്.
Read more