| Friday, 8th November 2019, 11:12 am

നോട്ടുനിരോധനം സമ്പൂര്‍ണ പരാജയം; ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് 500ന്റെയും 1000 ത്തിന്റെയും നോട്ട് നിരോധിച്ചതിന്റെ മൂന്നു വര്‍ഷം തികയവെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടു നിരോധനം സമ്പൂര്‍ണ പരാജയമാണെന്നാണ് പ്രിയങ്കയുെട വിമര്‍ശനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നോട്ട് നിരോധനം നടപ്പാക്കിയിട്ട് മൂന്നു വര്‍ഷമായി. രാജ്യത്തെ അനീതികളെ ഇല്ലാതാക്കിയ നടപടി എന്ന സര്‍ക്കാരിന്റെ വാദം അവരെ തന്നെ തിരിച്ചടിക്കുകയാണ്. നോട്ട് നിരോധനം ഒരു സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞെന്നും രാജ്യത്തെ സാമ്പത്തിക രംഗത്തെ ഇല്ലാതാക്കി’, എന്നുമാണ് പ്രിയങ്കയുടെ ട്വീറ്റ്.

ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാണോ എന്നും പ്രിയങ്ക ട്വീറ്റിലൂടെ ചോദിക്കുന്നു. ‘ഡിമോണിറ്റൈസേഷന്‍ ഡിസാസ്റ്റര്‍’ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.2016 നവംബര്‍ 8 ന് നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ മൂന്നാം വര്‍ഷിക വേളയിലാണ് പ്രിയങ്കയുടെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more