കേന്ദ്രസര്‍ക്കാരിന്റേത് മികച്ച ചുവടുവെയ്പ്പാണ്. ഇതുകൊണ്ട് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ മാറാന്‍ സമയമെടുക്കും.
ന്യൂദല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെ.
കേന്ദ്രസര്‍ക്കാരിന്റേത് മികച്ച ചുവടുവെയ്പ്പാണ്. ഇതുകൊണ്ട് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ മാറാന്‍ സമയമെടുക്കും. നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തോടെ രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന നോട്ടുകളെല്ലാം പാഴായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനത്തെ എതിര്‍ക്കുന്നത് കള്ളപ്പണക്കാരാണ്. എന്നാല്‍ 2000 രൂപ നോട്ടുകളുടെ വരവ് രാജ്യത്ത് അഴിമതി വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആകുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം, നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ അണ്ണാ ഹസാരെയുടെ സഹയാത്രികനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.