ന്യൂദല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് മോദിയുടെ പരാമര്‍ശം.
‘നികുതി കൃത്യമായി അടയ്ക്കുകയും സുതാര്യത കൈവരികയും ചെയ്തു. ഇത് രാജ്യത്തിന്റെ പുരോഗതിയെ ഗുണപരമായി ബാധിച്ചു’, മോദി ട്വീറ്റ് ചെയ്തു.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 കറന്‍സികള്‍ റദ്ദാക്കിയത്. കള്ളപ്പണം നിര്‍ത്തലാക്കുക, ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 4 വര്‍ഷം മുമ്പ് നോട്ടുനിരോധനം നടപ്പാക്കിയത്.
Demonetisation has helped reduce black money, increase tax compliance and formalization and given a boost to transparency.
These outcomes have been greatly beneficial towards national progress. #DeMolishingCorruption pic.twitter.com/A8alwQj45R
— Narendra Modi (@narendramodi) November 8, 2020
എന്നാല്‍ നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം നിര്‍ത്തലാക്കാനായില്ല. ഒറ്റ രാത്രി കൊണ്ട് നിരോധിച്ചത് 15.41 ലക്ഷം കോടിയുടെ നോട്ടുകള്‍ ആണെങ്കിലും 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി.
2019 ഫെബ്രുവരി വരെ നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ 1.3 ലക്ഷം കോടി കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
നോട്ടു നിരോധനം നടപ്പാക്കിയ 2016-ല്‍ 6.32 ലക്ഷം കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. അടുത്ത നാല് വര്‍ഷങ്ങളില്‍ 18.87 ലക്ഷം കള്ള നോട്ടുകളും. 2019-20ല്‍ മൊത്തം കള്ളനോട്ടുകളില്‍ ബാങ്കുകളില്‍ കണ്ടെത്തിയത് 95.4 ശതമാനമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Demonetisation PM Narendra Modi Black Money