| Tuesday, 13th June 2017, 12:57 pm

മോദിയുടെ നോട്ടിനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചുവെന്ന് ഒടുക്കം എസ്.ബി.ഐയും സമ്മതിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയയേയും സാമ്പത്തിക വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. നോട്ടുനിരോധനം തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും എസ്.ബി.ഐ വ്യക്തമാക്കി.

ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

” കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനം ബാങ്കിന്റെ ബിസിനസിനെയും പ്രവര്‍ത്തന മികവിനെയും സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിക്കും.” റിപ്പോര്‍ട്ടില്‍ എസ്.ബി.ഐ പറയുന്നു.


Must Read: ‘ഇതാ അടിപൊളി ബീഫ്’ രാജ്‌നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം


“നോട്ടുനിരോദനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്കിന് കാരണമാകും. ഇത് ബാങ്കിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും.” എസ്.ബി.ഐ വ്യക്തമാക്കി.

നോട്ടുനിരോധനത്തിനു പിന്നാലെ ബാങ്കുകളുടെ കറന്റ് അക്കൗണ്ട്‌സ് സേവിങ്‌സ് അക്കൗണ്ടുകളില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. സി.എ.എസ്.എ 4.10%ല്‍ നിന്നും 39.30%ആയി കുതിച്ചുകയറിയെന്നാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

“നോട്ടുനിരോധനം ബാങ്കിന്റെ റിസ്‌ക് ഫാക്ടര്‍ കൂട്ടിയിട്ടുണ്ട്. ബാങ്കിന്‌റെ സാമ്പത്തിക പ്രവര്‍ത്തന ഫലങ്ങളെ അത് ബാധിച്ചേക്കാം” എന്നും എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: ‘ശൃംഗേരി മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം വേദിയില്‍ നിന്നുംമാറ്റി കടകംപള്ളി സുരേന്ദ്രന്‍; എടുത്തുമാറ്റിയത് തനിക്കുവേണ്ടിയുള്ളതാണെന്നു കരുതിയെന്ന് മന്ത്രി 


Latest Stories

We use cookies to give you the best possible experience. Learn more