| Tuesday, 13th December 2016, 12:33 pm

നോട്ടുനിരോധനം: ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതി: പി. ചിദംബരം; ദേശീയ ദുരന്തത്തേക്കാള്‍ വലിയ ദുരന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോട്ടുനിരോധനം ബുദ്ധിശൂന്യവും ചിന്തിക്കാതെടുത്തതുമാണ്. തീരുമാനം ലോകത്താരും പറഞ്ഞിട്ടില്ല. പ്രധാന പത്രങ്ങളും സാമ്പത്തിക വിദഗ്ധരും അപലപിക്കുകയാണുണ്ടായത്. വിദഗ്ധരോട് കൂടി തീരുമാനം ചോദിക്കണമായിരുന്നു. മന്‍മോഹന്‍ സിങ്ങിനോടോ തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട യശ്വന്ത് സിന്‍ഹയോടെങ്കിലും ചോദിക്കണമായിരുന്നെന്നും ചിദംബരം പറഞ്ഞു.

ഇക്കൊല്ലത്തെ ഏറ്റവും വലിയ അഴിമതിയാണ് മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. തീരുമാനത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും ചിദംബരം പറഞ്ഞു.

ഒരു ദേശീയ ദുരന്തമാണെങ്കില്‍ പോലും ഇത്ര ആഘാതം ഉണ്ടാവില്ലായിരുന്നെന്നും സര്‍ക്കാരിന്റെ തീരുമാനം പാവങ്ങളുടെ നടുവൊടിച്ചിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിദംബരം.

നോട്ടുനിരോധനം ബുദ്ധിശൂന്യവും ചിന്തിക്കാതെടുത്തതുമാണ്. തീരുമാനം ലോകത്താരും പറഞ്ഞിട്ടില്ല. പ്രധാന പത്രങ്ങളും സാമ്പത്തിക വിദഗ്ധരും അപലപിക്കുകയാണുണ്ടായത്. വിദഗ്ധരോട് കൂടി തീരുമാനം ചോദിക്കണമായിരുന്നു. മന്‍മോഹന്‍ സിങ്ങിനോടോ തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട യശ്വന്ത് സിന്‍ഹയോടെങ്കിലും ചോദിക്കണമായിരുന്നെന്നും ചിദംബരം പറഞ്ഞു.

ബഡ്ജറ്റ് തയ്യാറാക്കുന്നത് നൂറോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ്. ഇന്നു വരെ അത് ചോര്‍ന്നിട്ടില്ല. എന്തു തരം സ്വകാര്യതയാണ് ഇതെന്നും ചിദംബരം ചോദിച്ചു.

നോട്ടുനിരോധനത്തിന്റെ ലക്ഷ്യമായി പറഞ്ഞ കള്ളപ്പണം കണ്ടെത്താനായോ എന്ന് ചിദംബരം ചോദിച്ചു. കള്ളപ്പണത്തെ കുറിച്ചല്ല ഇപ്പോള്‍ കാഷ്‌ലെസ് ഇക്കോണമിയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

ബാങ്കുകളില്‍ നല്‍കാന്‍ പണമില്ലാതെ എങ്ങനെയാണ് 24,000 രൂപ വരെ പിന്‍വലിക്കമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും എത്ര നോട്ടു വേണമെന്ന് സര്‍ക്കാര്‍ കണക്കും കൂട്ടിയിട്ടുണ്ടോയെന്നും ചിദംബരം ചോദിച്ചു.

We use cookies to give you the best possible experience. Learn more