ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തേയും ജി.എസ്.ടിയേയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമത് ബാനര്‍ജി. മോദിയുടെ നോട്ട് നിരോധനം രാജ്യം കണ്ട വലിയ ദുരന്തമായിരുന്നുവെന്ന് പറഞ്ഞ മമത ജി.എസ്.ചി കൈവിട്ട കളിയായിപ്പോയെന്നും പറഞ്ഞു.
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ തന്നെ നോട്ട് നിരോധനം വലിയ ദുരന്തമാണ്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തന്നെ മൊത്തത്തില്‍ തകര്‍ത്തിരിക്കുകയാണ് അത്.
നോട്ട് നിരോധനത്തിന് പിന്നാലെ വന്ന ജി.എസ്.ടി വലിയ അബദ്ധമായിപ്പോയി. ഒരു തരത്തില്‍ പറഞ്ഞാല്‍ കൈവിട്ട കളി. കൃത്യമായ ആസൂത്രണം നടത്താതെ എന്തിന് വേണ്ടിയായിരുന്നു ജി.എസ്.ടി പോലൊരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്? ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണ് ഇതിന്റെ ഇരകളായത്. -മമത ബാനര്‍ജി ട്വീറ്റില്‍ വ്യക്തമാക്കി.
ജി.എസ്.ടിക്കെതിരെയും നോട്ട് നിരോധനത്തിനെതിരെയും നേരത്തെയും മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ജി.എസ്.ടിയെ എപിക്ബ്ലണ്ടര്‍ എന്നായിരുന്നു നേരത്തെ മമത വിശേഷിപ്പിച്ചിരുന്നത്. ജി.എസ്.ടി വിഷയത്തില്‍ ഒരു അന്വേഷണം തന്നെ നടത്തേണ്ടതുണ്ടെന്ന് മമത ആവശ്യപ്പെട്ടിരുന്നു.