| Saturday, 12th November 2016, 11:00 am

നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതി: തെളിവുകള്‍ നിരത്തി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നവംബര്‍ എട്ടിനാണ് പഴയ 500രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. എന്നാല്‍ നവംബര്‍ ആറിന് കാംബോജി തന്റെ ട്വിറ്റര്‍ പേജിലൂടെ പുതിയ 2000 രൂപയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.


ന്യൂദല്‍ഹി: 500രൂപയുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പി വേണ്ടപ്പെട്ടവര്‍ക്ക് ഇക്കാര്യം നേരത്തെ ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി വാദിച്ചു. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ ബി.ജെ.പിയുടെ നിയമകാര്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോ കണ്‍വീനറായിരുന്ന സഞ്ജീവ് കാംബോജിന്റെ ട്വീറ്റുകളാണ് കെജ്‌രിവാള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയത്.


See more at: ഒടുവില്‍ മോദിക്കെതിരെ ചേതന്‍ ഭഗതും; തെറ്റു ചൂണ്ടികാണിക്കുമ്പോള്‍ ക്യൂ നില്‍ക്കാനല്ല പറയേണ്ടത്


നവംബര്‍ എട്ടിനാണ് പഴയ 500രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. എന്നാല്‍ നവംബര്‍ ആറിന് കാംബോജി തന്റെ ട്വിറ്റര്‍ പേജിലൂടെ പുതിയ 2000 രൂപയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.

ആറുമാസം മുമ്പാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് അതീവ രഹസ്യമായിരുന്നെന്നും പറയുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ ബാങ്കുകളില്‍ നേരത്തെയുണ്ടായിരുന്നതില്‍ നിന്നു വിരുദ്ധമായി വലിയ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: നാലാം ക്ലാസുകാരിയായ എനക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതെ പോയാലെന്ത് ചെയ്യും; നോട്ടു ദുരിതത്തില്‍പ്പെട്ട നാലാം ക്ലാസുകാരിയുടെ ചോദ്യം വൈറലാവുന്നു

പ്രധാനിമന്ത്രിയുടെ പ്രഖ്യാപനം വരുന്നതിനു മണിക്കൂറുകള്‍ മുമ്പ് ബംഗാളില്‍ ബി.ജെ.പിയുടെ അക്കൗണ്ടില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടെന്ന കാര്യവും അദ്ദേഹം രേഖാമൂലം വിശദീകരിക്കുന്നു.

ആയിരം രൂപ നോട്ടുകളായി 1 കോടി രൂപയാണ് ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പാദത്തിനു മുമ്പ് ബാങ്കുകളില്‍ നിക്ഷേപ നിരക്ക് നെഗറ്റീവായിരുന്നു. എന്നാല്‍ ജൂലൈയ്ക്കും സെപ്റ്റംബറിനു ഇടയില്‍ നിക്ഷേപം വന്‍തോതില്‍ ഉയര്‍ന്നു. ആരുടെ പണമായിരുന്നു അതെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു.


Related News: പാവപ്പെട്ടവര്‍ സുഖമായി ഉറങ്ങുകയാണ്: ധനികരാണ് നെട്ടോട്ടമോടുന്നതെന്ന് നരേന്ദ്രമോദി


ആ നിക്ഷേപങ്ങളൊന്നും വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ടവയായിരുന്നില്ല. അതിനര്‍ത്ഥം ബി.ജെ.പി അവര്‍ക്ക് അടുപ്പമുള്ളവരെ ഇക്കാര്യം നേരത്തെ അറിയിച്ചിട്ടുണ്ടെന്നതാണെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more