| Friday, 23rd November 2018, 6:18 pm

ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് സാക്ഷി മഹാരാജ് എം.പി. മസ്ജിദിനുള്ളിലെ സ്റ്റെയര്‍കെയ്‌സിനടിയില്‍ വിഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

“ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മധുരയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. അയോധ്യയും കാശിയും മധുരയും ഒഴിവാക്കി ജുമാമസ്ജിദിലേക്ക് നീങ്ങൂ. അതിനുള്ളില്‍ വിഗ്രഹങ്ങളിലില്ലെങ്കില്‍ എന്നെ തൂക്കിലേറ്റി കൊള്ളൂ.”

ALSO READ: പ്രളയകാലത്ത് തന്ന റേഷനുപോലും പണം വാങ്ങിച്ചു, യു.എ.ഇ സഹായിക്കാമെന്നേറ്റപ്പോള്‍ അനുവാദം നല്‍കിയില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

അന്ന് പറഞ്ഞ പ്രസ്താവനയില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് രാജ്യത്താകമാനം 3000 പള്ളികള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ALSO READ:വടകരയുടെ നഗരവല്‍ക്കരണവും വര്‍ധിച്ചു വരുന്ന മാലിന്യപ്രതിസന്ധിയും

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബി.ജെ.പിയുടെ എം.പിയാണ് സാക്ഷി മഹാരാജ്. നേരത്തേയും വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രസ്താവനയുമായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് ഇയാള്‍.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more