ന്യൂദല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ ശവകുടീരം തകര്‍ത്ത് സ്ഥലം മുസ്‌ലിങ്ങളുടെ ഖബര്‍സ്ഥാനായി ഉപയോഗിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ശിയ നേതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി പിന്തുണയുള്ള ഉത്തര്‍പ്രദേശ് സെന്‍ട്രല്‍ ശിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വി പ്രധാനമന്ത്രിക്ക് കത്തയച്ചു.
Also Read: ധോണിയുടെ മകളെ പാട്ടു പഠിപ്പിച്ചത് മലയാളിയായ ആയ
ഖബറടക്കാന്‍ ഇടമില്ലാത്തതാണ് ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമെന്നും ഇതിന് ഹുമയൂണ്‍ ടോമ്പ് തകര്‍ത്ത് ഖബര്‍സ്ഥാനാക്കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും വസീം റിസ്‌വി കത്തില്‍ പറയുന്നു. യു.പിയിലെ ഏറ്റവും വലിയ ചരിത്ര സ്മാരകങ്ങളിലൊന്നും ടൂറിസ്റ്റ് കേന്ദ്രവുമായ താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കള്‍ നിരന്തരം പ്രസ്താവന നടത്തുന്നതിനിടയിലാണ് മറ്റൊരു മുഗള്‍ സ്മാരകം തകര്‍ക്കാനുള്ള അപേക്ഷയുമായി ശിയ നേതാവിന്റെ രംഗപ്രവേശം.
നേരത്തെ അയോധ്യയില്‍ പള്ളി തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് ദല്‍ഹിയില്‍ ഖബര്‍സ്ഥാനുവേണ്ടി ശിയ ബോര്‍ഡ് കത്തയച്ചിരിക്കുന്നത്.
ദല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിഭാഗത്ത് മുസ്‌ലിംങ്ങള്‍ക്ക് ഖബര്‍സ്ഥാനുവേണ്ടി ഭൂമി നല്‍കണമെന്ന് അഖിലേന്ത്യ റബ്‌തെ മസാജിദ് മദാരിസെ ഇസ്‌ലാമിയ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍, യു.പി ഭാഗത്ത് അത്തരം സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാസലാണ് കത്തെഴുതുന്നതെന്നും റിസ്‌വി പറയുവന്നു.
ശവകുടീരങ്ങള്‍ മുസ്‌ലിങ്ങളുടെ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമല്ലെന്നും ഇത്തരം കുടീരങ്ങള്‍ തകര്‍ക്കുന്നതില്‍ ഇസ്‌ലാമില്‍ തടസമില്ലെന്നും റിസ്‌വി പറഞ്ഞു. ഹുമയൂണ്‍ ടോമ്പ് തകര്‍ക്കുന്നതിലൂടെ 35 ഏക്കര്‍ ഭൂമി ഇതിനയി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.