| Wednesday, 25th September 2019, 10:58 am

'ഭരണഘടനാ നിയമം ലംഘിച്ചു'; ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കത്തിനൊരുങ്ങി ഡെമോക്രാറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തെന്ന പേരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടി ഡൊമോക്രാറ്റ് പാര്‍ട്ടി. ഉക്രൈന്‍ പ്രസിഡന്റായ വ്ലാദിമര്‍ സെലന്‍സികെയെ മുന്‍ വൈസ് പ്രസിഡന്റായ ജോ. ബിഡനെയും മകനെയും അഴിമതിക്കേസില്‍ കുടുക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തി എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍കോള്‍ വിവരങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മുന്‍ വൈസ് പ്രസിഡന്റിനെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ സൈനികസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണപ്പെടുത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെമോക്രാറ്റ് നേതാവായ നാന്‍സി പെലോസി ഇംപീച്ച്മെന്റ് നടപടിക്കായി പാര്‍ലമെന്റിനെ സമീപിക്കുന്നത്. ഭരണഘടനാ ലംഘനമാണ് പ്രസിഡന്റ് നടത്തിയതെന്നാണ് നാന്‍സി പെലോസി പറയുന്നത്.

തന്റെ യു.എന്‍ സന്ദര്‍ശനം താറുമാറാക്കാനുള്ള കുതന്ത്രമാണ് ഡെമോക്രാറ്റുകളുടെ ഈ നീക്കം എന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. താനും സെലന്‍സ്‌കിയുമായി നടത്തിയത് സൗഹൃദസംഭാഷണമാണെന്നും ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇംപീച്ച്മെന്റിനുള്ള ഹര്‍ജി പരിഗണിക്കപ്പെട്ടാല്‍ ഡെമോക്രാറ്രുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് ബില്‍ പാസാകും.എന്നാല്‍ അവിടെ നിന്നും ട്രംപിന്റെ റിപബ്ലിക്കന്‍സിന് പ്രാതിനിധ്യം ഉള്ള സെനറ്റില്‍ ബില്‍ പാസാകുമോ എന്ന് സംശയമാണ്.

We use cookies to give you the best possible experience. Learn more