പ്രതിഷേധക്കാര്‍ വൃത്തികെട്ട അരാജകവാദിളെന്ന് ട്രംപ്; ഭരിക്കാന്‍ കഴിവില്ലെങ്കില്‍ ബങ്കറില്‍ ഇരാന്നാല്‍ പോരെയെന്ന് ഡെമോക്രാറ്റിക്
World News
പ്രതിഷേധക്കാര്‍ വൃത്തികെട്ട അരാജകവാദിളെന്ന് ട്രംപ്; ഭരിക്കാന്‍ കഴിവില്ലെങ്കില്‍ ബങ്കറില്‍ ഇരാന്നാല്‍ പോരെയെന്ന് ഡെമോക്രാറ്റിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2020, 12:06 pm

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലാപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് വലിയ ചലനമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഒരുഭാഗത്ത് പ്രതിഷേധം വ്യാപിക്കുമ്പോള്‍ മറുഭാഗത്ത് ഭരണപക്ഷമായ റിപബ്ലിക്കന്‍ പാര്‍ട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശക്തിപ്പെടുകയാണ്.

രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇടതുപക്ഷം വലിയ രീതിയില്‍ പിന്തുണ നല്‍കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം.

രാജ്യം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ സാഹചര്യത്തെ ഡെമോക്രാറ്റിക് മേയര്‍മാര്‍ ഗൗരവപൂര്‍വ്വം എടുക്കുന്നില്ല എന്നാണ് ട്രംപിന്റെ ആരോപണം.

തീവ്ര ഇടതുപക്ഷ ഗവര്‍ണര്‍ ജേ ഇന്‍സ്ലി ക്കെതിരെയും സിയാറ്റില്‍ മേയര്‍ ജെന്നി ആന്‍ ദുര്‍കാനെതിരേയും ട്രംപ് രംഗത്ത് വന്നിരുന്നു.

”ഇപ്പോള്‍ നിങ്ങളുടെ നഗരം തിരിച്ചെടുക്കുക. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍, ഞാന്‍ ചെയ്യും. ഇതൊരു കളിയല്ല. ഈ വൃത്തികെട്ട അരാജകവാദികളെ ഉടനടി തുരത്തണം. അവരെ വേഗത്തില്‍ നീക്കുക!” എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ബങ്കറിലേക്ക് മടങ്ങിപ്പോകുന്നത് തന്നെയാണ് ട്രംപിന് നല്ലതെന്നായിരുന്നു ജെന്നിയുടെ പ്രതികരണം. ഭരണത്തിന് തീര്‍ത്തും കഴിവില്ലാത്ത ഒരാള്‍ വാഷിംഗ്ടണിന്റെ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു ജേ ഇന്‍സ്ലിയുടെ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ