| Sunday, 22nd April 2018, 5:49 pm

ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കുന്നത് കൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെടുന്നു: ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കുന്നത് കൊണ്ട് ജനാധിപത്യം ദുര്‍ബലപ്പെട്ടെന്ന് ബി.ജെ.പി എം.പി ഭരത്‌സിങ്. മിഷണറിമാരാണ് ഇതിന് പിന്നിലെന്നും രാജ്യത്തിന്റെ ഐക്യത്തിന് മിഷണറിമാര്‍ ഭീഷണിയാണെന്നും ഭരത് സിങ് പറഞ്ഞു.

മിഷനറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ഭരത്‌സിങ് ആരോപിച്ചു. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് ശനിയാഴ്ച സംസാരിക്കവെയാണ് ബി.ജെ.പി എം.പിയുടെ വിവാദ പരാമര്‍ശം.


Read more: സീതാറാം യെച്ചൂരി: അടിയന്തരാവസ്ഥയിലെ വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് ഇന്ത്യന്‍ ഇടത്പക്ഷത്തിന്റെ ജനപ്രിയ മുഖത്തിലേയ്ക്കുള്ള യാത്ര


രാജ്യത്ത് അംബേദ്ക്കര്‍ പ്രതിമകള്‍ തകര്‍ക്കുന്നതിന് പിന്നില്‍ ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും ഭരത്‌സിങ് പറഞ്ഞു.

സോണിയാ ഗാന്ധിക്കെതിരെയും ഭരത്‌സിങ് ആരോപണമുന്നയിച്ചു “ക്രിസ്ത്യന്‍ മിഷനറിമാരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷനറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്”.

We use cookies to give you the best possible experience. Learn more