[]സ്റ്റിയറിങ് വീല്‍ ബോള്‍ട്ടിനു തകരാറുള്ള ഒരു ലക്ഷം മൈക്ര ഹാച്ച് ബാക്കുകള്‍ ആഗോളതലത്തില്‍ നിസാന്‍ തിരിച്ചുവിളിച്ചതിനു തൊട്ടുപിന്നാലെ ഇന്ത്യയിലും ജപ്പാന്‍ കമ്പനി റികോള്‍ നടത്തുന്നു.[]
മാസ്റ്റര്‍ ബ്രേക്ക് സിലിണ്ടറിനു തകരാര്‍ നീക്കുന്നതിനാണ് ഇന്ത്യന്‍ നിര്‍മിത മൈക്ര, സണ്ണി മോഡലുകളെ കമ്പനി തിരിച്ചുവിളിയ്ക്കുന്നത്.
ചെന്നൈയിലെ ഒറഗഡം പ്ലാന്റില്‍ നിര്‍മിച്ച 67,089 കാറുകള്‍ക്കാണ് തകരാറുള്ളത്. ഇതില്‍ ഇന്ത്യയില്‍ വില്‍പ്പന നടന്ന 22,188 കാറുകളും ഉള്‍പ്പെടുന്നു.
ബ്രേക്ക് സംവിധാനത്തിന്റെ ഈ തകരാര്‍ മൂലം ഇതുവരെ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നിസാന്‍ വ്യക്തമാക്കി. വാഹനത്തിന്റെ തകരാര്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും. ഇതു സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പു നല്‍കാന്‍ ഡീലര്‍മാരെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്.