ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദത്തിന് മുന്‍പുള്ള വകഭേദങ്ങളേക്കാള്‍ 40 മടങ്ങ് അധിക വ്യാപനശേഷിയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി. ബ്രിട്ടണില്‍ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുമെന്നാണ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് അറിയിച്ചത്.
എന്നാല്‍ കൊവിഡിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആല്‍ഫ വകഭേദത്തെ പോലെ തന്നെ ഡെല്‍റ്റയെയും നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ ശാസ്ത്ര വിഭാഗം ഉപദേഷ്ടാക്കളുടെ സ്ഥാപനമായ സേജ് ആണ് വ്യാപനശേഷി വര്‍ധിച്ചിരിക്കുന്ന വിവരം കണ്ടെത്തിയത്.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം നിലവില്‍ ഡെല്‍റ്റ വകഭേദമാണ് ഇംഗ്ലണ്ടില്‍ പടര്‍ന്നുപിടിക്കുന്നതില്‍ ഭൂരിഭാഗവും. ഇതിന് മുന്‍പ് വന്ന ആല്‍ഫ വകഭേദത്തെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ ഇംഗ്ലണ്ട് കൊവിഡിലെ രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്.
ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടണ്‍ വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുമോയെന്ന ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 21ന് രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
ഡെല്‍റ്റ വകദേഭത്തിന്റെ വ്യാപനം ജൂണ്‍ 21ന് നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന നിലയില്‍ നടത്തിയ കണക്കുകൂട്ടലുകളെ തീര്‍ച്ചയായും ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
ഒരാഴ്ച കൂടി വകദേഭത്തിന്റെ വ്യാപനം നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യുമെന്നും ശേഷം മാത്രമേ ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. നിയന്ത്രണങ്ങള്‍ നീട്ടേണ്ടി വന്നാല്‍ ആ നടപടിയിലേക്ക് നീങ്ങുന്നതിന് സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Delta Variant “40% More Transmissible”: UK Health Minister