national news
പേടിക്കേണ്ട; ഡെല്‍റ്റ പ്ലസ് അപകടകാരിയായ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടനാ ശാസ്ത്രജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 01, 04:50 pm
Thursday, 1st July 2021, 10:20 pm

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ലസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണെന്നും സൗമ്യ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അവരുടെ പ്രതികരണം.

കൊവിഷീല്‍ഡ് വാക്‌സിനെ ചില രാജ്യങ്ങള്‍ അവരുടെ പാസ്‌പോര്‍ട്ട് പ്രോഗ്രാമില്‍ നിന്ന് ഒഴിവാക്കുന്ന സ്ഥിതിയുണ്ട്. അതില്‍ ഒരു യുക്തിയുമില്ലെന്നും അവര്‍ പറഞ്ഞു.

യൂറോപ്പില്‍ മറ്റൊരു ബ്രാന്‍ഡായിട്ടാണ് ആസ്ട്രാസെനകയുടെ വാക്‌സിന്‍ എത്തുന്നതെന്നും അതിനാല്‍ ഇത് തികച്ചും സാങ്കേതികമാണെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

കൊവാക്‌സിന്‍ അനുമതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനം ഓഗസ്റ്റ് രണ്ടാം വാരത്തോടെ ഉണ്ടാകുമെന്നും സൗമ്യ അറിയിച്ചു.

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ ജനിതക വ്യതിയാനം സംഭവിച്ച രൂപമാണ് ഡെല്‍റ്റ പ്ലസ് വൈറസ്. രാജ്യത്ത് 12 സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റാ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകത്ത് 12 രാജ്യങ്ങളിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Delta Plus Not Presently A “Variant Of Concern” For WHO scientist says