| Tuesday, 14th April 2020, 10:38 pm

ഇവിടെ ലോക്ഡൗണ്‍, അവിടെയും; രാജ്യത്തേക്കുള്ള റഫാല്‍ വിമാനങ്ങള്‍ ഉടനുണ്ടാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫ്രാന്‍സിലും ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ റഫാല്‍ വിമാനങ്ങളുടെ വിതരണം ആഴ്ചകള്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. വിമാനങ്ങളുടെ ആദ്യഘട്ട വിതരണത്തിനാണ് കാലത്താമസം.

‘കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ റഫാലിന്റെ വിതരണം മാറ്റിവെച്ചിരിക്കുകയാണ്. ക്രമീകരണങ്ങള്‍ നടക്കുന്നുണ്ട്’, ഐ.എഫ്.എസ് വൃത്തങ്ങള്‍ അറിയിച്ചു.

ഫ്രാന്‍സില്‍നിന്നുള്ള ഡെലിവറി വൈകുന്നതിന് പിന്നാലെ അംബാല എയര്‍ബേസിലെ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകാനുണ്ടെന്നാണ് വിവരം.

മെയ് അവസാന വാരം വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് കുറച്ച് ആഴ്ചകള്‍ക്കൂടി വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമാവും പുതുക്കിയ തിയതി അറിയിക്കുക.

We use cookies to give you the best possible experience. Learn more