| Monday, 17th June 2024, 8:08 am

ദൽഹിയിൽ ജലക്ഷാമമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു: അതിഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിൽ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന് ദൽഹി ജലവിഭവകുപ്പ് മന്ത്രി അതിഷി മാർലേന. ആളുകൾ മനഃപൂർവം പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അതിഷി പറഞ്ഞു. 375 മി​ല്ലി മീ​റ്റ​ർ പൈ​പ്പി​ലെ ബോ​ൾ​ട്ടു​ക​ൾ മു​റി​ച്ച നി​ല​യി​ൽ കണ്ടെത്തിയതിന്റെ തെളിവ് സഹിതമായിരുന്നു മന്ത്രിയുടെ ആരോപണം.

ഉഷ്‌ണതരംഗ ഭീഷണി നില നിൽക്കെയാണ് ദൽഹിയിലെ ജലക്ഷാമം ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. ആം ആദ്മി സർക്കാരിന്റെ പരാജയമാണ് ജലക്ഷാമത്തിന് കാരണമെന്നു പറഞ്ഞുകൊണ്ട് ബി.ജെ.പി രംഗത്ത് വന്നിരുന്നു.

ഞായറാഴ്ച ദൽഹി ജെൽ ബോർഡിൻറെ ഓഫീസിൽ അതിക്രമിച്ചെത്തിയ ബി.ജെ.പിയുടെ ആളുകൾ ഓഫീസ് അടിച്ചു തകർത്തിരുന്നു.പ്ര​തി​സ​ന്ധി​യി​ൽ ബി.​ജെ.​പി മു​ത​ലെ​ടു​പ്പ്​ ന​ട​ത്തു​ക​യാ​ണെ​ന്ന്​ ആം ആദ്മി ആരോപിച്ചു.

ഇ​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​വി​​ലെ ദ്വാ​ര​ക​യി​ൽ പൊ​തു​ടാ​പ്പി​നെ ചൊല്ലിയുള്ള തർക്കത്തിൽ മൂന്ന് പേർക്ക് പരിക്ക് പറ്റിയിരുന്നു. അടുത്ത 15 ദിവസത്തേക്ക് പ്രധാന പൈപ്പ്ലൈനുകളുടെ സംരക്ഷണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് അഭ്യർത്ഥിച്ച് അതിഷി ഞായറാഴ്ച പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്തെഴുതിയിരുന്നു.

‘പൈപ്പ് ലൈനിൽ നിന്ന് ചോർച്ചയ്ക്ക് കാരണമായ നിരവധി വലിയ 375 എം.എം ബോൾട്ടുകളും ഒരു 12 ഇഞ്ച് ബോൾട്ടും മുറിഞ്ഞതായി ഞങ്ങളുടെ പട്രോളിങ് സംഘം കണ്ടെത്തി. നിരവധി വലിയ ബോൾട്ടുകൾ മുറിഞ്ഞിട്ടുണ്ട്. ഇത് മനഃപൂർവം ചെയ്തതാണ്.

അത് ഞങ്ങൾക്ക് മനസിലായിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം, അത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്നതിനാവശ്യമായ പൊലീസ് സേനയെ വിന്യസിക്കണം,’ കത്തിൽ പറയുന്നു.

എ​ന്നാ​ല്‍, ദൽഹി സ​ർ​ക്കാ​റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ജ​ല​ക്ഷാമത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.

Content Highlight: Deliberate attempt to create water shortage in Delhi – Minister Atishi

We use cookies to give you the best possible experience. Learn more