| Tuesday, 21st February 2017, 5:17 pm

എ.ബി.വി.പി പ്രതിഷേധം; ദല്‍ഹി സര്‍വകലാശാലയില്‍ ഉമര്‍ ഖാലിദും ഷെഹ്‌ല റാഷിദും പങ്കെടുക്കുന്ന സെമിനാര്‍ മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  എ.ബി.വി.പി പ്രതിഷേധത്തെ തുടര്‍ന്ന് ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും ഷെഹ്‌ല റാഷിദും പങ്കെടുക്കേണ്ടിയിരുന്ന സെമിനാര്‍ മുടങ്ങി.

രാംജാസ് കോളേജ് ലിറ്റററി സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ ” ദവാര്‍ ഇന്‍ ആദിവാസി ഏരിയാസ്” എന്ന വിഷയത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു ഉമര്‍ഖാലിദും ഷെഹല റാഷിദും.

സംഘര്‍ഷമുണ്ടാക്കിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ സെമിനാറിന്റെ സംഘാടകരെ കോളേജ് കോണ്‍ഫറന്‍സ് റൂമിലിട്ട് പൂട്ടുകയും ഇവര്‍ക്ക് നേരെ കല്ലുകളെറിഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


Read more: പരാജയ ഭീതിയില്‍ മോദി യു.പി തെരഞ്ഞെടുപ്പ് റാലിയില്‍ ജാതീയതയും വര്‍ഗ്ഗീയതയും കലര്‍ത്തുന്നു: മായാവതി


അതേ സമയം എ.ബി.വി.പി ആരെയാണ് ഭയക്കുന്നതെന്ന് ഉമര്‍ഖാലിദ് ചോദിച്ചു.

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. ഉമര്‍ ഖാലിദിന്റെ സംസാരം വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ മറ്റുകോളേജുകളിലും റദ്ദാക്കിയിരുന്നു.

ജെ.എന്‍.യുവില്‍ രാജ്യദ്രോഹ വിവാദമുണ്ടായപ്പോള്‍ ഉമര്‍ഖാലിദും അറസ്റ്റിലായിരുന്നു.

We use cookies to give you the best possible experience. Learn more