Social Tracker
ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പൊലീസ് അന്വേഷണം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 27, 06:36 pm
Wednesday, 28th February 2018, 12:06 am

ന്യൂദല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നേരത്തേ ഒരു ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ച ഔപചാരികതകളെല്ലാം ദുബായ് പബ്ലിക്ക് പ്രോസിക്യൂഷന്‍ അവസാനിപ്പിച്ചതിനെ സംബന്ധിച്ച അമര്‍ സിംഗിന്റെ പ്രസ്താവനയാണ് എ.എന്‍.ഐ ട്വീറ്റ് ചെയ്തത്.

ഗവര്‍ണറുടെ ട്വിറ്ററില്‍ നിന്ന് വന്ന കമന്‍റ്:

ഇതിന്റെ ചുവടെ “ശരി, അതിന് എന്താണ്?” (Okay so) എന്നാണ് ദല്‍ഹി ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. എ.എന്‍.ഐയുടെ ട്വീറ്റിനോടുള്ള ദല്‍ഹി ഗവര്‍ണറുടെ കമന്റിന്‍മേല്‍ നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് ഗവര്‍ണറുടെ ഓഫീസ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്.

എ.എന്‍.ഐയുടെ ട്വീറ്റ്: