ന്യൂദല്‍ഹി: ഇ.വി.എമ്മിന്റെ കൃത്യതയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയരുന്നതിനിടയില്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടും വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടും തമ്മില്‍ വ്യത്യാസം. ചില മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടും മറ്റു ചിലയിടങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കുറഞ്ഞ വോട്ടുമാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കരോള്‍ബാഗ്, ബുറാഡി, ചാന്ദ്‌നി ചൗക്ക്, വികാസ്പുരി, ആര്‍.കെ പുരം, മതിയാല എന്നീ മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടാണ് ഇ.വിഎമ്മില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സംഗം വിഹാര്‍, റോഹ്തസ് നഗര്‍, വസീര്‍പൂര്‍, പാലത്ത്, ബദര്‍പൂര്‍, മെഹ്‌റോളി എന്നീ മണ്ഡലങ്ങളില്‍ ഇ.വി.എമ്മില്‍ കുറവ് വോട്ടുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ രേഖപ്പെടുത്തിയ വോട്ട് വ്യത്യാസത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം ജയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ വ്യത്യാസം ഫലത്തെ ബാധിക്കില്ല.
ഫെബ്രുവരി 8നാണ് ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 70 സീറ്റില്‍ 63 സീറ്റും നേടി ആം ആംആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് ഇത്തവണയും ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ