അതി നിര്‍ണായകം; മുബൈ രണ്ടും കല്‍പ്പിച്ചാണ്, പക്ഷെ ടോസ് ചതിച്ചു
Sports News
അതി നിര്‍ണായകം; മുബൈ രണ്ടും കല്‍പ്പിച്ചാണ്, പക്ഷെ ടോസ് ചതിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 3:41 pm

2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി കാപിറ്റല്‍സും വാംഖഡെ സ്റ്റേഡിയത്തില്‍ പോരാട്ടം തുടങ്ങിക്കഴിഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ റിഷഭ് പന്ത് ആദ്യം ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.

‘വാങ്കഡെ സ്റ്റേഡിയത്തില്‍ നിങ്ങള്‍ക്ക് ഏത് ടോട്ടലും പിന്തുടരാനാകും, അതിനാലാണ് ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്യുന്നത്. മത്സരങ്ങള്‍ ജയിക്കാന്‍ കളിക്കാര്‍ ഒന്നിക്കണം. വ്യക്തിഗത മിടുക്ക് നല്ലതാണ്, പക്ഷേ ഗെയിമുകള്‍ വിജയിക്കാന്‍ ഒത്തൊരുമയോടെ കളിക്കേണ്ടതുണ്ട്. ഓരോ മത്സരം കഴിയുന്തോറും എനിക്ക് സീസണ്‍ മികച്ചതായി തോന്നുന്നു,’ റിഷബ് പന്ത് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയും ബൗള്‍ ചെയ്യുമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. ‘ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ട്, പക്ഷേ ഒരു വിജയത്തിന് എല്ലാം മാറ്റാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. ഒരുമിച്ച് നില്‍ക്കുക എന്നത് പ്രധാനമാണ്,’ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഈ മത്സരത്തില്‍ മുംബൈ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് സീസണിലെ തന്റെ ആദ്യ മത്സരമാണ് കളിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ വിജയ പ്രതീക്ഷയിലാണ് ടീം.

ദല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, അഭിഷേക് പോറെല്‍, റിഷബ് പന്ത് (കീപ്പര്‍, ക്യാപ്റ്റന്‍), ട്രിബ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, ജിയേ റിച്ചാര്‍ഡ്‌സണ്‍, അന്റിച്ച് നോട്‌ജെ, ഇഷാന്ത് ഷര്‍മ, ഖലീല്‍ അഹമദ്

സബ്‌സ്: കുശാഗ്ര, ധൂള്‍, ഫ്രേസര്‍-മക്ഗുര്‍ക്ക്, സുമിത്, ദുബെ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, ഷെപ്പേര്‍ഡ്, പിയൂഷ് ചൗള, ജെറോള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ

സബ്‌സ് : മധ്വല്‍, ക്വേന മാഫക, ധിര്‍, വധേര, മുലാനി

 

Content Highlight; Delhi Won The Toss Against MI In Crucial Match