ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ മൂടല്‍ മഞ്ഞ് മൂലം നൂറുകണക്കിന് വിമാനങ്ങള്‍ വൈകാനും വഴി തിരിച്ചുവിടാനും കാരണമായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്.
ജനുവരി 4 വരെ ദല്‍ഹിയിലെ തണുപ്പ് കുറയുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദല്‍ഹിയിലെ പരമാവധി താപനില 11 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്ന് രാവിലെ 7 മണിക്ക് താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. അതേസമയം, യു.പിയിലെ ബഹ്റൈച്ച് 100 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു, 1913 ഡിസംബര്‍ 29 ന് 1.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇപ്പോഴത്തെ കുറഞ്ഞ താപനില 0.2 ഡിഗ്രി ആയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി സ്‌കൈമെറ്റ് പറഞ്ഞു.
”ഇന്ന് കിഴക്ക് നിന്നുള്ള തീഷ്ണത കുറഞ്ഞ കാറ്റ് മൂടല്‍മഞ്ഞിനെ ഹരിയാനയിലേക്കും പഞ്ചാബിലേക്കും നയിക്കും. ഇന്നലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു, താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി നേരിയ മഴ പ്രതീക്ഷിക്കുന്നു.”
സ്‌കൈമെറ്റ് ചീഫ് മനീഷ് പാലാവത് പറഞ്ഞു.
തിങ്കളാഴ്ച ദല്‍ഹി ഡിസംബര്‍ മാസത്തിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 199 വര്‍ഷത്തിനിടയില്‍ ദല്‍ഹിയിലെ താപനില എറ്റവും താഴ്ന്ന നിലയില്‍ ഇന്നലെ എത്തി.
1901 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണതെന്ന് കാലാവസ്ഥാ ഏജന്‍സി ഇന്ത്യാ കാലാവസ്ഥാ വകുപ്പ് പറഞ്ഞിരുന്നു.