ദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ ഉമര്‍ഖാലിദ്, ജാമിയ വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവര്‍ക്ക് നേരെ യു.എ.പി.എ.
ഔട്ട്ലുക്ക് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മീരാന്‍ ഹൈദറിനെയും സഫൂറ സര്‍ഗാറിനെയും ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയും ആര്‍.ജെ.ഡിയുടെ യുവജന വിഭാഗം ദല്‍ഹി യൂനിറ്റ് പ്രസിഡന്റുമാണ് മീരാന്‍ ഹൈദര്‍. ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ (ജെ.സി.സി) മീഡിയ കോ ഓഡിനേറ്ററും ജാമിഅയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയുമാണ് സഫൂറ സര്‍ഗാര്‍.
ഇരുവരുമിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതേകേസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിന് നേരെയും യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്ന് മീരാന്‍ ഹൈദറിന്റെ അഭിഭാഷകന്‍ അക്രം ഖാന്‍ ഔട്ട്ലുക്കിനോട് പറഞ്ഞു.
ഉമര്‍ ഖാലിദും സുഹൃത്തുക്കളും ചേര്‍ന്നാണ് ദല്‍ഹി കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പൊലിസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഉമര്‍ കലാപം ആസൂത്രണം ചെയ്തത് എന്നാണ് ദല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
എന്‍.ആര്‍.സി വിരുദ്ധ സമര വേദികളില്‍ ഉമര്‍ഖാലിദ് നടത്തിയ പ്രസംഗങ്ങളാണ് തെളിവായി പൊലീസ് മുന്നോട്ടുവെച്ചത്.
ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വരുന്ന ദിവസം ജനങ്ങളോട് തെരുവിലിറങ്ങി റോഡ് ഉപരോധിക്കണം എന്ന് ഉമര്‍ പറഞ്ഞു എന്നവകാശപ്പെടുന്ന 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ് ബി.ജെ.പി നേതാക്കളായ മീനാക്ഷി ലേഖി, തെജസ്വി സൂര്യ, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ പാര്‍ലമെന്റിലും അവതരിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ‘ദി വയര്‍’ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ 20 മിനുട്ടോളം നീണ്ടുനില്‍ക്കുന്ന പ്രസംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ യോചിപ്പിച്ച് നിര്‍മിച്ചതാണ് ഈ വീഡിയോ എന്ന് കണ്ടെത്തിയിരുന്നു.
ഏപ്രില്‍ ഒന്നാം തിയതിയാണ് മീരാന്‍ ഹൈദറിനെ പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 31ന് ഉമര്‍ ഖാലിദിനും വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ഭജനപുര സ്വദേശിയായ ദാനിഷിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്സുമായി (എഫ്‌ഐആര്‍ നമ്പര്‍: 59/2020) ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഹൈദറിനെ അതിനു ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐപിസി 124 എ (രാജ്യദ്രോഹം), 302 (കൊലപാതകം), 307(വധശ്രമം), 153 എ (മത സ്പര്‍ധ വളര്‍ത്തല്‍), 120ബി(ഗൂഢാലോചന ) എന്നിവയുള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് മീരാനെ അറസ്റ്റു ചെയ്തത്.
ഏപ്രില്‍ 11നാണ് സഫൂറ സര്‍ഗാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സഫൂറയെ ജാഫറാബാദ് മെട്രോ സ്റ്റേഷനില്‍ പൗരത്വ വിരുദ്ധ സമരം സംഘടിപ്പിക്കുകയും അത് വഴി കലാപത്തിന് കാരണക്കാരിയാവുകയും ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മൂന്നു മാസം ഗര്‍ഭിണികൂടിയായിരുന്നു സഫൂറ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.