മുംബൈ: 2002 ല്‍ ഗുജറാത്തില്‍ നടന്ന സംഭവങ്ങളുടെ ആവര്‍ത്തനമാണ് ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്.
” ദല്‍ഹിയില്‍ തുടര്‍ച്ചയായി കലാപങ്ങള്‍ നടക്കുന്നു. പൊലീസുകാര്‍ അക്രമികളുടെ കൂടെയാണ് നില്‍ക്കുന്നത്. അവര്‍ക്ക് ഇതിലുള്ള പങ്കിനെക്കുറിച്ച് സംശയമേയില്ല. രാജ്യതലസ്ഥാനത്തെ സ്ഥിതി ഇതാണെങ്കില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥ എന്തായിരിക്കും. 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചത് തന്നെയാണ് 2020 ല്‍ ദല്‍ഹിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്,” മാലിക് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നടപടി എടുക്കണമെന്നാണോ അതോ എടുക്കേണ്ട എന്നാണോ അമിത് ഷാ നല്‍കിയ ഉത്തരവ് എന്നാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സര്‍ക്കാര്‍ കാഴ്ചക്കാരനായി മാറിയാല്‍ രാജ്യത്ത് അരാജകത്വം വ്യാപിക്കും. രാജ്യത്തിന് എന്ത് സന്ദേശമാണ് അമിത് ഷായ്ക്ക് നല്‍കാനുള്ളതെന്ന് അദ്ദേഹം പറയണം. പ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ രാഷ്ട്രീയ കരങ്ങള്‍ ഉണ്ട്”, നവാബ് മാലിക് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ