പാലക്കാട്: ദല്‍ഹി കലാപത്തിനെതിരെ പോസ്റ്ററൊട്ടിച്ചതിന് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ഐ.ടി.ഐ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍, സെക്രട്ടറി സുജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രചരണം എന്ന കുറ്റം ചുമത്തി ഐ.പി.സി 153 പ്രകാരമാണ് കേസെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ദല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമ സംഭവങ്ങളില്‍ 630 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്ന് കലാപ ബാധിത മേഖല സന്ദര്‍ശിക്കുന്നുണ്ട്.
കലാപത്തിനിടെ സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ദല്‍ഹി വനിതാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കലാപ മേഖലയില്‍ സന്ദര്‍ശനം നടത്തി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.
WATCH THIS VIDEO: