| Friday, 6th March 2020, 10:36 am

ദല്‍ഹി കലാപം ആസൂത്രിതം, ഏകപക്ഷീയം, കൂടുതലും ആക്രമിക്കപ്പെട്ടത് മുസ്‌ലിങ്ങളുടെ വീടുകള്‍; ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപം ഏകപക്ഷീയമായിരുന്നെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ദല്‍ഹിയില്‍ നിന്ന് ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും മടങ്ങിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനും കമ്മീഷന്‍ അംഗം കര്‍ത്തര്‍ സിംഗ് കൊച്ചാറും കലാപബാധിതമേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സി.എ.എ അനുകൂലികളും സമരക്കാരും തമ്മിലാണ് ആദ്യം സംഘര്‍ഷം തുടങ്ങിയത്. 44 പേര്‍ക്ക് ജീവഹാനി ഉണ്ടായെന്നും 200 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. 100 ലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപില്‍ കഴിയുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ആസൂത്രണം ചെയ്തതും ഏകപക്ഷീയമായതുമായ ആക്രമണമാണ് ദല്‍ഹിയില്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് മുസ്‌ലിം മതവിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ക്കും കടകള്‍ക്കുമാണ്.

അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നു.

വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറോളം ഇവരെ ഇത്തരത്തില്‍ ഒളിച്ച് താമസിപ്പിച്ചാണ് കലാപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more