ദല്‍ഹി സര്‍വ്വകലശാലയില്‍ ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് സംവരണം; ഭിന്നശേഷി അവകാശ നിയമം ഈ വര്‍ഷം മുതല്‍
Kerala
ദല്‍ഹി സര്‍വ്വകലശാലയില്‍ ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് സംവരണം; ഭിന്നശേഷി അവകാശ നിയമം ഈ വര്‍ഷം മുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2017, 10:29 am

ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ ഭിന്നശേഷി അവകാശ നിയമം നടപ്പിലാക്കുന്നു. ആസിഡ് ആക്രമണത്തിന്റെ ഇരകളേയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആസിഡ് ആക്രമണത്തിന് ഇരകളായവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സര്‍വ്വകലാശാലയാകും ദല്‍ഹി സര്‍വ്വകലാശാല.

യു.ജി.സി വിജ്ഞാപനത്തോടെ ഈ അധ്യയന വര്‍ഷം തന്നെ “ഭിന്നശേഷി അവകാശ നിയമം – 2016” ദല്‍ഹി സര്‍വ്വകലാശാലയില്‍ നടപ്പിലാക്കും. ഇതോടെ ഭിന്നശേഷിക്കാരായവര്‍ക്കുള്ള സംവരണം 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി വര്‍ധിക്കും.


Also Read: ‘പടയൊരുക്കം തുടങ്ങി’; മോദിക്കെതിരായ മഹാസഖ്യത്തിനായി ലാലുവും ദല്‍ഹിയിലേക്ക്


ആസിഡ് ആക്രമണത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ 12 വിഭാഗങ്ങളില്‍ പെട്ടവര്‍ കൂടി ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടും. ഹോസ്റ്റല്‍ അടക്കം സര്‍വ്വകലാശാലയ്ക്ക് കീഴിലെ എല്ലാ മേഖലയിലും ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സര്‍വ്വകലാശാലയുടെ ശ്രമം.

ഈ നിയമം നടപ്പിലാക്കുന്നതോടെ ആസിഡ് ആക്രമണത്തിന്റെ ഇരകളായവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആസിഡ് ആക്രമണത്തിന്റ് ഇരകലെ ഒറ്റപ്പെടുത്തുന്ന കാഴ്ചപ്പാടാണ് സമൂഹത്തിനുള്ളത്. ഇതിന് മാറ്റം വരുത്തുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.


Don”t Miss: ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി


ആസിഡ് ആക്രമണത്തിന് ഇരയായവരെ മുഖ്യധാരയിലേക്ക് എത്തിക്കാനും തങ്ങളുടെ വിധിയോട് പൊരുതാന്‍ അവരെ പ്രാപ്തരാക്കാനും കഴിയുന്നദല്‍ഹി സര്‍വ്വകലാശാലയുടെ പുതിയ നീക്കം സ്വാഗതാര്‍ഹമാണെന്ന് മേക്ക് ലവ് നോട് സ്‌കാര്‍സ് എന്ന സംഘടനയുടെ സ്ഥാപകയായ റിയ ശര്‍മ്മ പറഞ്ഞു. ആസിഡ് ആക്രമണ ഇരകളില്‍ ഭൂരിഭാഗവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.