| Saturday, 24th December 2016, 10:45 am

ഭീകരവാദികള്‍ക്കൊപ്പം ചേരണമെന്ന നിര്‍ദേശം അനുസരിക്കാത്തതിന് പൊലീസ് ഭീകരവാദികളാക്കി തടവിലിട്ടവരെ കോടതി വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്‍ഫോര്‍മര്‍മാരായിരുന്ന ഇരുവരും. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇവരോട് ജമ്മുകശ്മീരിലെ തീവ്രവാദ ക്യാമ്പില്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരെ പിടികൂടി അല്‍ബദ്ര് ഭീകരവാദികളാണെന്നു പറഞ്ഞ് കേസെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.


ന്യൂദല്‍ഹി: ഭീകരവാദികള്‍ക്കൊപ്പം ചേരണമെന്ന പൊലീസ് നിര്‍ദേശം അനുസരിക്കാത്തതിന്റെ പേരില്‍ ഭീകരവാദികളാക്കി മുദ്രകുത്തി അറസ്റ്റു ചെയ്ത രണ്ടുപേരെ ദല്‍ഹിയിലെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഇര്‍ശാദ് അലി, ആരിഫ് ഖമര്‍ എന്നിവരെയാണ് 11 വര്‍ഷത്തിനുശേഷം കോടതി വെറുതെ വിട്ടതെന്ന് ഫസനുല്‍ ബന്ന തയ്യാറാക്കി മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്‍ഫോര്‍മര്‍മാരായിരുന്ന ഇരുവരും. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇവരോട് ജമ്മുകശ്മീരിലെ തീവ്രവാദ ക്യാമ്പില്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരെ പിടികൂടി അല്‍ബദ്ര് ഭീകരവാദികളാണെന്നു പറഞ്ഞ് കേസെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.


Also Read: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണ് ചെയ്തത്: നോട്ടുനിരോധനത്തെക്കുറിച്ച് ഫോബ്‌സ് മാസികയുടെ എഡിറ്റോറിയല്‍


2005ലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അലി 2001 മുതലാണ് ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കശ്മീരിലെ തീവ്രവാദി ക്യാമ്പില്‍ ചേരണമെന്ന ഐ.ബി ഓഫീസറുടെ നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2005 ഡിസംബര്‍ 11ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇതിന്റെ പിറ്റേദിവസം ഐ.ബി ഓഫീസര്‍ ഇയാളെ ദല്‍ഹിയിലെ ധൗലഖുവായിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വെച്ച് സ്‌പെഷ്യല്‍ സെല്ലും ഐ.ബി ഉദ്യോഗസ്ഥരും ചേര്‍ന്ന് അലിയെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോകുകയുമായിരുന്നു.

2005 ഡിസംബര്‍ 22ന് ഖമറിനെയും ഇതുപോലെ വിളിച്ചുവരുത്തി കൊണ്ടുപോകുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിന്മേല്‍ യാതൊരു നടപടിയുമില്ലാതായതോടെ ഖമറിന്റെ സഹോദരന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍, ദല്‍ഹി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.


Must Read: യു.എ.പി.എ ചുമത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം: പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം


ഇതോടെ ഫെബ്രുവരി ഒമ്പതിന് ഖമറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് പത്രപ്പരസ്യം നല്‍കി. അന്നുവൈകുന്നേരം സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമായി രണ്ട് അല്‍ബദ്ര് തീവ്രവാദികള്‍ പിടിയിലായെന്ന് പറഞ്ഞ് സ്‌പെഷ്യല്‍ സെല്‍ അലിയെയും ഖമറിനെയും കാണിച്ചു. 2006 ഫെബ്രുവരി ഒമ്പതിന്  ജമ്മുവില്‍നിന്ന് ഒരു ബസില്‍ വന്ന് ഡല്‍ഹിയിലെ മുകര്‍ബ ചീക്കില്‍ വന്നിറങ്ങുമ്പേള്‍ ആയുധങ്ങളുമായി ഇവരെ പിടികൂടുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസ് അന്വേഷിച്ച സി.ബി.ഐ ഇരുവരും ഇന്‍ഫോര്‍മര്‍മാരാണെന്നും നിരപരാധികളാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ട് മാറ്റിവെച്ച വിചാരണക്കോടതി ഇവര്‍ ഭീകരവാദികളാണെന്ന സ്‌പെഷല്‍ സെല്ലിന്റെ കുറ്റപത്രമാണ് സ്വീകരിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇവരുടെ ബന്ധുക്കള്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് ഇരുവരെയും നിരപരാധികളെന്നു കണ്ട് കുറ്റവിമുക്തരാക്കിയിരിക്കുന്നത്.


Must Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്


Latest Stories

We use cookies to give you the best possible experience. Learn more