| Tuesday, 5th May 2020, 7:33 am

മദ്യത്തിന് 70% അധിക നികുതി; വരുമാനം മദ്യത്തിലൂടെ കണ്ടെത്താനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൊവ്വാഴ്ച മുതല്‍ മദ്യത്തിന് 70 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി ദല്‍ഹി സര്‍ക്കാര്‍. കൊറോണ ഫീ എന്ന പേരിലാണ് അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഷോപ്പുകള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ തുറക്കാന്‍ അനുവദിക്കണമെന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി പുറപ്പെടുവിച്ച ഉത്തരവില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ഒരു കുപ്പി മദ്യത്തിന്റെ എം.ആര്‍.പിയിലാണ് 70 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് 1000 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഇനി മുതല്‍ 1700 രൂപയായിരിക്കും സര്‍ക്കാര്‍ ഈടാക്കുക.

കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൗണിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യഷോപ്പുകള്‍ തിങ്കളാഴ്ച തുറന്നിരുന്നു.

ലോക് ഡൗണ്‍ വലിയ രീതിയില്‍ വ്യവസായത്തെയും നികുതി പിരിവിനേയും ബാധിച്ചിരിക്കുന്ന സമയത്ത് മദ്യ വില്‍പ്പനയിലൂടെ വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍.

തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തന്നെ മദ്യത്തിന് 70 ശതമാനം നികുതി ഈടാക്കാനുള്ള നീക്കം ആദ്യം പരിഗണിച്ചിരുന്നെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more