ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി.
സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം സീറ്റിംഗോടെ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ജൂലൈ 26 തിങ്കളാഴ്ച മുതല്‍ ദല്‍ഹി മെട്രോയ്ക്ക് പൂര്‍ണമായും പ്രവര്‍ത്തിക്കാമെന്നും ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ശനിയാഴ്ച ഉത്തരവില്‍ പറഞ്ഞു.
100 ശതമാനം സിറ്റിംഗോടെ അന്തര്‍സംസ്ഥാന ബസ് സര്‍വീസും അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ പിന്‍വാതിലിലൂടെ ബസില്‍ കയറി മുന്‍വാതിലിലൂടെ പുറത്തുകടക്കണം. യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
50 ശതമാനം സീറ്റിംഗോടെ ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് കുടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കിയത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിയും ദല്‍ഹിയില്‍ കുറഞ്ഞുതന്നെയാണ് ഉള്ളത്.
വെള്ളിയാഴ്ച ദല്‍ഹിയില്‍ 59 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി 0.09 ശതമാനം ആയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Delhi Theatres Can Open at 50% Capacity; Metro at Full Capacity From Monday