| Monday, 16th January 2017, 10:09 am

പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


സുനില്‍ രസ്‌തോഗി 2,500ലധികം കുട്ടികളെ ഉപദ്രവിച്ചിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും 2006ല്‍ ഒരു സമാനമായ കേസില്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ ജയിലില്‍ ആറുമാസത്തെ തടവുശിക്ഷ  ഇയാള്‍ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസും വ്യക്തമാക്കി.


ന്യൂദല്‍ഹി: പ്രായ പൂര്‍ത്തിയാകാത്ത രണ്ടു പെണ്‍ കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സുനില്‍ രസ്‌തോഗി എന്ന ടൈലറില്‍ നിന്ന് പുറത്തു വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.  കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ താന്‍ അഞ്ഞൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.


Also read ‘കൊലപാതകം മതത്തിന്റെ പേരില്‍’ വ്യക്തി വൈരാഗ്യമല്ല: പ്രതികള്‍ക്ക് ജാമ്യം


സുനില്‍ രസ്‌തോഗി 2,500ലധികം കുട്ടികളെ ഉപദ്രവിച്ചിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും 2006ല്‍ ഒരു സമാനമായ കേസില്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ ജയിലില്‍ ആറുമാസത്തെ തടവുശിക്ഷ  ഇയാള്‍ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസും വ്യക്തമാക്കി.

ദല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായിരുന്നു ഇയാളുടെ ആക്രമണങ്ങള്‍ സ്‌ക്കൂളില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്ന കൂട്ടികളെയാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.

ദല്‍ഹിയിലെ ഒരു തയ്യല്‍ക്കടയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണ് രസ്‌തോഗി. ആറു കേസുകളിലാണ് ദല്‍ഹി പൊലീസ് ഇപ്പോള്‍ രസ്‌തോഗിയെ പ്രതിചേര്‍ത്തിട്ടുള്ളത്. മൂന്ന് കേസുകള്‍ ദല്‍ഹിയിലും രണ്ടെണ്ണം രുദ്രാപൂര്‍ ജില്ലയിലും ഒന്ന് ബിലാസ്പൂരിലുമാണ്. 2004ലാണ് രസ്‌തോഗിയുടെ കുടുംബം മയൂര്‍ വിഹാറില്‍ താമസിക്കുന്നത്. അടുത്ത വീട്ടിലെ കുട്ടിയെയാണ് ഇയാള്‍ ആക്രമിച്ച കേസാണ് ആദ്യം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. പിന്നീട് 10 വയസ്സു പ്രയമുള്ള കുട്ടിയെ സ്‌കൂളില്‍ നിന്നു വരുന്ന വഴി ആക്രമിച്ച കേസിലും. പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞില്ലെങ്കിലും മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുട്ടി നല്‍കിയ വിവരം അനുസരിച്ച് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 12ന് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ഇപ്പോള്‍ പൊലീസ് പിടിയിലായത്. അശോക് നഗറിലെ 9ഉം 10ഉം വയസ്സ് പ്രായമുള്ള കുട്ടികളോട് പുതിയ വസ്ത്രങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് കൂട്ടികൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ബഹളം വെച്ച കുട്ടികള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത  അശോക് നഗര്‍ പൊലീസ് കൊണ്ടി വില്ലേജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് 2004മുതല്‍ താന്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതായി പ്രതി പൊലീസിനോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more