| Wednesday, 25th December 2019, 4:26 pm

മോദി ജയിച്ചപ്പോള്‍ ആപ്പില്‍ നിന്ന് ബി.ജെ.പിയിലെത്തി; ഇപ്പോള്‍ തന്നെ ഒതുക്കാന്‍ ശ്രമമെന്ന് ഷാസിയ ഇല്‍മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് തനിക്ക് പക്ഷപാതം നേരിടേണ്ടി വരുന്നുവെന്ന ആരോപണവുമായി ദല്‍ഹി ബി.ജെ.പി വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി.

ഞായറാഴ്ച റാംലീല മൈതാനത്ത് നടന്ന റാലിയിലുള്‍പ്പെടെ താന്‍ ഇത്തരത്തിലുള്ള വിവേചനം നേരിട്ടുവെന്നും അവര്‍ പറഞ്ഞു

പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്കായുള്ള ഇന്റേണല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് താന്‍ നേരിടുന്ന വേര്‍തിരിവ് ഷാസിയ ഇല്‍മി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന ഓഫീസ് ഭാരവാഹികള്‍ക്ക് കൊടുത്ത ഓള്‍ ആക്‌സസ് പാസ് തനിക്ക് നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ശേഷം 2015 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഇല്‍മി പാര്‍ട്ടിയുടെ മീഡിയ പാനലിസ്റ്റുകളുടെ ഭാഗമാണ്.

”ഞാന്‍ ഇത് ഒരിക്കലും മാധ്യമങ്ങളിലൂടെ ഉന്നയിക്കാന്‍ ആഗ്രഹിച്ചില്ല, പക്ഷേ ഒരാള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് ചോര്‍ത്തിക്കളഞ്ഞു.” ഇത്തരം പക്ഷപാതപരമായ സമീപനം താന്‍ ആദ്യമായല്ല അഭിമുഖീകരിക്കുന്നത്. കേന്ദ്ര നേതൃത്വം ഈ വിഷയം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ വിഷയം മതപരമായ കോണിലൂടെ കാണരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പകരം അത് സംസ്ഥാന നേതൃത്വത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു,” അവര്‍ പറഞ്ഞു.

ഇല്‍മിയെ കൂടാതെ മറ്റൊരു വനിതാ ഭാരവാഹിയും ഞായറാഴ്ചത്തെ റാലിയില്‍ വിവേചനത്തെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more