ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ശേഷം 2015 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഇല്‍മി പാര്‍ട്ടിയുടെ മീഡിയ പാനലിസ്റ്റുകളുടെ ഭാഗമാണ്.
”ഞാന്‍ ഇത് ഒരിക്കലും മാധ്യമങ്ങളിലൂടെ ഉന്നയിക്കാന്‍ ആഗ്രഹിച്ചില്ല, പക്ഷേ ഒരാള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് ചോര്‍ത്തിക്കളഞ്ഞു.” ഇത്തരം പക്ഷപാതപരമായ സമീപനം താന്‍ ആദ്യമായല്ല അഭിമുഖീകരിക്കുന്നത്. കേന്ദ്ര നേതൃത്വം ഈ വിഷയം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഈ വിഷയം മതപരമായ കോണിലൂടെ കാണരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പകരം അത് സംസ്ഥാന നേതൃത്വത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു,” അവര്‍ പറഞ്ഞു.
ഇല്‍മിയെ കൂടാതെ മറ്റൊരു വനിതാ ഭാരവാഹിയും ഞായറാഴ്ചത്തെ റാലിയില്‍ വിവേചനത്തെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.