ന്യൂദല്‍ഹി: സമരപന്തലില്‍ എത്തുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തി ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. അതിരാവിലെ തന്നെ ഷാഹീന്‍ബാഗ് പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് വിവിധ മണ്ഡലങ്ങളില്‍ കാണുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ കേന്ദ്രബിന്ദുവായ ഷഹീന്‍ബാഗിന്റെ മനസ് ആര്‍ക്കൊപ്പമാണെന്ന് മണിക്കൂറുകള്‍ക്കകം അറിയാം.
സൈന്യത്തിന്റെ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയത്. വോട്ടിങ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഷഹീന്‍ബാഗിലെ എട്ട് മണ്ഡലങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനവിധി കോണ്‍ഗ്രസിനേയും ആം ആദ്മിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതുമാണ്.
2020ല്‍ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ദല്‍ഹിയിലേക്ക്. പൗരത്വ ഭേദഗതി നിയമത്തില്‍ വലിയ പ്രതിഷേധം നടന്ന മേഖല കൂടിയാണ് ദല്‍ഹി.