ന്യൂദല്‍ഹി: കൊവിഡ്-19 രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ജയിലിലുള്ള 3000 തടവുകാരെ മോചിപ്പിക്കാന്‍ നീക്കം. തിഹാര്‍ ജയിലിലെ തടവുകാരെയാണ് താല്‍ക്കാലികമായി മോചിപ്പിക്കുന്നത്. 1500 കുറ്റവാളികള്‍ക്ക് പരോളും വിചാരണതടവിലുള്ള 1500 പേര്‍ക്ക് ഇടക്കാലജാമ്യവും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. വലിയ കുറ്റം ചെയത് തടവിലായവരെ മോചിപ്പിക്കില്ല. വരുന്ന നാലു ദിവസത്തിനുള്ളില്‍ തടവുകാപരെ മോചിപ്പിക്കാമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിഹാര്‍ ജയില്‍ ഡയരക്ടര്‍ ജനറല്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
415 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ദല്‍ഹിയില്‍ നിന്നാണ്. നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പ്രത്യേക പരോള്‍ കൊടുക്കുന്നത് പരിഗണനയിലുണ്ടെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊവിഡ് വ്യാപകമായ ഘട്ടത്തില്‍ നേരത്തെ ഇറാനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരത്തില്‍ കൂട്ടമായി തടവുകാരെ താല്‍ക്കാലികമായി മോചിപ്പിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസര്‍ഗോഡ് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ അഞ്ചുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കാസര്‍ഗോഡ് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല. പൊതുഗതാഗതം ഉണ്ടാവില്ലെന്നും എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.