| Monday, 28th October 2019, 9:01 pm

ദീപാവലി ദിനത്തില്‍ ദല്‍ഹിലെ വായു മലിനീകരണം ക്രമാതീതമായി വര്‍ധിച്ചെന്ന് കണക്കുകള്‍, 5 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മലിനീകരണമെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 5 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വായു മലിനീകരണമാണ് ഈ വര്‍ഷത്തെ ദീപാവലിയിലുണ്ടായതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദീപാവലി ദിനത്തില്‍ ദല്‍ഹിയുടെ വായുമലിനീകരണം രൂക്ഷമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടു വന്നതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

ദല്‍ഹിയില്‍ നടന്ന പത്ര സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഇന്നവെ 8.30 രാത്രി വരെ ഞാന്‍ വളരെ സന്തോഷവാനായിരുന്നു. എന്നാല്‍ അതിനു ശേഷം കുറച്ചു പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ടിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 5 വര്‍ഷങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഈ വര്‍ഷത്തെ ദല്‍ഹിയിലെ മലിനീകരണ തോത് വളരെ കുറവാണ്’ – കെജ്‌രിവാള്‍ പറഞ്ഞു. അയല്‍ നഗരങ്ങളായ ഖാസിബാദ് , ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ആഘോഷങ്ങളിലുണ്ടായ വായു മലിനീകരണം ദല്‍ഹി നഗരത്തെ ബാധിച്ചുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി ദിനമായ ഞാറാഴ്ചത്തെ വായു മലിനീകരണ തോത് തിങ്കളാഴ്ച കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏജന്‍സിയായ എ.ക്യു.ഐ [എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ] പരിശോധിച്ചപ്പോഴാണ് വായു മലിനീകരണത്തിന്റെ തോത് 337 ആണെന്ന് കണ്ടെത്തിയത്. ഏറ്റവും മോശമായ അന്തരീക്ഷമലിനീകരണത്തെ സൂചിപ്പിക്കുന്നതാണ് ഈ അളവ്. ശനിയാഴ്ച 287 ആയിരുന്നു ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദീപാവലി ദിനത്തിലെ മലിനീകരണം കുറയ്ക്കാനായി ഈവര്‍ഷം സര്‍ക്കാരിന്റെ അനുമതിയോടെ നിര്‍മിച്ച രണ്ടു തരത്തിലുള്ള പ്രകൃതി സൗഹൃദ പടക്കങ്ങളേ വില്‍പ്പനയ്ക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും ഇത്രയും രൂക്ഷമായ മലിനീകരണം ഉണ്ടായതിനു കാരണം അനധികൃതമായി വില്‍പ്പനയ്ക്കു വച്ച പടക്കങ്ങളും മറ്റ് ആഘോഷ സാമഗ്രികളും ആണെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more