എന്നാല്‍ അന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താന്‍ പൊലീസിന് ദല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് യു.എ.പി.എ ചുമത്താനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും രാജ്യദ്രോഹം ചുമത്താനുള്ള അനുമതി നല്‍കിയിരുന്നില്ല.
ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലാവര്‍ പറഞ്ഞിരുന്നു.
അതേസമയം, പൊലീസിന്റെ കുറ്റപത്രം പരിശോധിച്ചത് പ്രകാരം ”പ്രഥമദൃഷ്ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയതായി കാണപ്പെട്ടുവെന്നുമാണ് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക