ന്യൂദല്‍ഹി: ദല്‍ഹി കലാപം ഗൂഢാലോചന കേസ് സംബന്ധിച്ച കോടതിയില്‍ നടന്ന വാദത്തിനിടെ ജയില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് കുറ്റാരോപിതയായ ഗുള്‍ഫിഷ ഫാത്തിമ.
ജയില്‍ അധികൃതര്‍ മാനസികവും വൈകാരികവുമായി ഉപദ്രവിക്കുന്നുണ്ടെന്ന് തിഹാര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത ഗുള്‍ഫിഷ പറഞ്ഞു.
”സര്‍, എനിക്ക് ജയിലില്‍ ഒരു പ്രശ്‌നമുണ്ട്. എന്നെ ഇവിടെ കൊണ്ടുവന്നതുമുതല്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വിവേചനം ഞാന്‍ നിരന്തരം നേരിടുന്നു. അവര്‍ എന്നെ ‘എജുകേറ്റഡ് ടെററിസ്റ്റ്’ എന്നാണ് വിളിക്കുന്നത്,” ഗുള്‍ഫിഷ കര്‍ക്കാര്‍ഡൂമ ജില്ലാ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിനെ അറിയിച്ചു.
പുറത്ത് നീ കലാപമുണ്ടാക്കി, ഇതിനകത്തു നീ മരിക്കും എന്ന് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും 28 വയസ്സുള്ള എം.ബി.എ ബിരുദധാരിയായ ഗുള്‍ഫിഷ പറഞ്ഞു.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ 21 പേരെ ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് എഫ്.ഐ.ആര്‍ 59 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
യു.എപി.എ ചുമത്തിയായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ 13 ന് ഉമര്‍ റാലിദിനെയും യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ദല്‍ഹി കോടതി ഇന്ന് തള്ളിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Delhi Riots Accused Gulfisha Fatima Says She Is Suffering ‘Mental And Emotional Harassment’ In Jail