ന്യൂദല്‍ഹി: വടക്കുകഴിക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടെന്ന് ഗുരുതേജ് ബഹാദൂര്‍ ആശുപത്രി. ഇന്നലെയും ഇന്നുമായി നടന്ന അക്രമത്തിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്. ഇരുന്നൂറോളം പേര്‍ ചികിത്സയിലുമാണ്. ആക്രമണത്തിനിടെ വെടിയേറ്റ 12 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ജാഫ്രാബാദില്‍നിന്നും പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. മെട്രോ സ്‌റ്റേഷന് താഴെ പ്രതിഷേധിച്ചവരെയാണ് ഒഴിപ്പിച്ചത്. ജാഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്
ദല്‍ഹി നഗരത്തിന്റെ ക്രമസമാധാന ചുമതലയ്ക്കായി എസ്.എന്‍ ശ്രീവാസ്തവ ഐ.പി.എസിനെ സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു.
കേന്ദ്രസേനയുടെ പിന്തുണ കിട്ടിയിട്ടില്ലെന്ന് ദല്‍ഹി പൊലീസ് പരാതിപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും തുടര്‍ച്ചയായ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അക്രമം ഉണ്ടായപ്പോഴെല്ലാം പൊലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നെന്ന ആരോപണം ഉയരുന്നുണ്ട്.