| Sunday, 19th April 2020, 9:39 am

ദല്‍ഹിയില്‍ 45 ദിവസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു; രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്.

ദല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയായ കലാവതി സരനില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആശുപത്രിയിലെ മറ്റു കുട്ടികള്‍ക്ക് ഇതുവരെ കുഴപ്പമൊന്നുമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് സ്ഥിരീകരിച്ച പത്തു മാസം പ്രായമായ ഒരു കുട്ടിയും ആശുപത്രിയില്‍ ചകിത്സയിലാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയാണ് കലാവതി സരനിലെ ആശുപത്രി.

നേരത്തെ 14മാസം പ്രായമുള്ള ഒരു കുഞ്ഞ് ഗുജറാത്തിലെ ജാംനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more