| Wednesday, 27th May 2020, 12:26 am

ദൽഹിയിൽ ഉഷ്ണതരം​ഗം; കടന്നുപോകുന്നത് 2002ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മെയ് മാസത്തിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: തലസ്ഥാന ന​ഗരമായ ദൽഹി കടന്നുപോകുന്നത് പതിനെട്ട് വർഷത്തിനു ശേഷമുള്ള ഏറ്റവും ചൂടേറിയ മെയ് മാസത്തിലൂടെ. 46ഡി​ഗ്രി സെൽഷ്യസ് ആയാണ് തലസ്ഥാനത്തെ താപനില ഉയർന്നത്. മിക്ക സ്ഥലങ്ങളിലും സാധാരണ താപനിലയേക്കാൾ ആറ് നോട്ടുകൾ കൂടുതലായാണ് താപനില രേഖപ്പെടുത്തിയത്.

2002 മെയ് 19നാണ് ഇതിനുമുൻപ് തലസ്ഥാനത്തെ താപനില 46 ഡി​ഗ്രി സെൽഷ്യസിലെത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ റിജീയണൽ ഫോർകാസ്റ്റിങ്ങ് സെന്റർ തലവൻ കുൽദീപ് ശ്രീവാസ്തവ അറിയിച്ചു. ചിലയിടങ്ങളി‍ൽ ഉഷ്ണ തരം​ഗവും അനുഭവപ്പെട്ടിട്ടുണ്ട്. ഇതിനുമുൻപ് 1944 മെയ് 29ന് ദൽഹിയിൽ 47.2 ശതമാനം ചൂട് രേഖപ്പെടുത്തിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ തലസ്ഥാന ന​ഗരിയിലെ താപനില കൂടി ഉയരുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിപ്പുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more