ന്യൂദൽഹി: കേന്ദ്ര അവഗണനക്കെതിരെ കേരള സർക്കാർ ദൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്നും.
പഞ്ചാബ്, ദൽഹി മുഖ്യമന്ത്രിമാർക്ക് പുറമേ തമിഴ്നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും പങ്കെടുക്കുന്നുണ്ട്.
കേരളത്തിന്റെ സമരത്തിൽ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും രാജ്യസഭാ എം.പിയും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബലും പങ്കെടുക്കുന്നുണ്ട്. കശ്മീർ ഇന്ത്യയിലല്ലേ അഥവാ തങ്ങൾ വിദേശികളാണോ എന്ന് ഫാറൂഖ് അബ്ദുള്ള ചോദിച്ചു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ മോദി സർക്കാർ ശത്രുക്കളെ പോലെയാണ് കാണുന്നതെന്നും അടിച്ചമർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ അധികാരം എത്രകാലം കവരുമെന്നും അദ്ദേഹം ചോദിച്ചു.
കേരള ഹൗസിൽ നിന്ന് പ്രകടനമായാണ് മന്ത്രിമാർ ജന്തർ മന്തറിൽ എത്തിയത്. ദേശീയ സി.പി.ഐ.എം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി.കെ. രാജ എന്നിവരും സമരവേദിയിൽ പങ്കെടുക്കുന്നുണ്ട്.
Content Highlight: Delhi, Punjab Ministers in Kerala’s protest against central government