| Thursday, 16th November 2017, 12:45 am

അന്തരീക്ഷ മലിനീകരണം രൂക്ഷമായിട്ടും 1500 കോടിയുടെ ഗ്രീന്‍ ഫണ്ട് ഉപയോഗിക്കാതെ ദല്‍ഹി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിട്ടും 1500 കോടിയുടെ ഗ്രീന്‍ ഫണ്ട് ഉപയോഗിക്കാതെ അധികൃതര്‍. ദല്‍ഹിയിലെത്തുന്ന ട്രക്കുകളില്‍നിന്ന് സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം പിരിച്ചെടുക്കുന്ന പാരിസ്ഥിതിക നഷ്ടപരിഹാര ചാര്‍ജും ഓരോ ലിറ്റര്‍ ഡീസലിന്മേലും ചുമത്തിയിട്ടുള്ള സെസ്സും ഉള്‍പ്പടെ കിട്ടുന്ന തുക ചിലവഴിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിക്കുന്ന എന്‍വയോണ്‍മെന്റ് കോംപന്‍സേഷന്‍ ചാര്‍ജ് ദല്‍ഹി ഗതാഗത വകുപ്പിനാണ് കൈമാറുന്നത്. വായു മലിനീകരണം തടയുന്നതിന് വേണ്ടി ഷീല ദീക്ഷിത് സര്‍ക്കാരാണ് 2007 ല്‍ ഡീസലിന് സെസ് ഏര്‍പ്പെടുത്തിയത്.


Also Read: സച്ചിന്റെ മഞ്ഞപ്പടയെ നേരിടാന്‍ ബംഗളൂരു എഫ്.സിയുടെ അമരത്ത് രാഹുല്‍ദ്രാവിഡ്


കൂടാതെ 2000 സി.സിയ്ക്കുമേല്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ ഡീലര്‍മാരില്‍ നിന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 62 കോടിരൂപയും പിരിച്ചെടുത്തിട്ടുണ്ട്.

ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ തുക ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് സബ്‌സിഡി നല്‍കാന്‍ തീരുമാനമെടുത്തെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന് പുകക്ക് സമാനമായ അന്തരീക്ഷമാണ് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.

We use cookies to give you the best possible experience. Learn more