| Friday, 13th July 2018, 10:16 am

മലിനീകരണം: 2016ല്‍ ദല്‍ഹിയില്‍ മരണപ്പെട്ടത് 15,000 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ മൂലം 2016ല്‍ ദല്‍ഹിയില്‍ 15,000 അകാലമരണങ്ങള്‍ സംഭവിച്ചതായി പഠനറിപ്പോര്‍ട്ട്.

ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്ട്രോക്ക്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദം എന്നീ അസുഖങ്ങള്‍ ബാധിച്ചാണ് 15,000ത്തോളം പേര്‍ മരിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി. വായുവില്‍ അപകടകരമായ അളവില്‍ അടങ്ങിയിരിക്കുന്ന മലിനവസ്തുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇവ.

അകാലമരണത്തിനു വഴിവെച്ച രോഗങ്ങള്‍ക്കു പിന്നിലെ കാരണം ദല്‍ഹിയിലെ കൂടിയ തോതിലുള്ള മലിനീകരണമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളിലുണ്ടാകുന്ന ശ്വാസകോശരോഗങ്ങളുടെ കാരണവും ഈ മലിനീകരണം തന്നെയാണെന്നും പഠനത്തില്‍ പറയുന്നു.

ഏഷ്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണവും അതുമൂലമുണ്ടാകുന്ന മരണങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ ഏഷ്യയിലെയും ചൈനയിലെയും 13 പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കിയാണ് പഠനം നടത്തിയത്. ഇന്ത്യ, സിംഗപ്പൂര്‍, തായ്ലന്റ് എന്നീ രാജ്യങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

മുംബൈയാണ് മലിനീകരണം മൂലമുണ്ടാകുന്ന മരണത്തിന്റെ കാര്യത്തില്‍ നാല് സ്ഥാനത്തുള്ള നഗരം. 10,800 മരണങ്ങളാണ് 2016ല്‍ മുംബൈയില്‍ നടന്നത്.

ജുഡീഷ്യറിയില്‍ വിപ്ലവം അനിവാര്യമാണെന്ന് രഞ്ജന്‍ ഗൊഗോയ്

ദല്‍ഹിയെക്കൂടാതെ കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളും മലിനീകരണസംബന്ധമായ രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടെ എണ്ണത്തില്‍ പുറകിലല്ല. ബാംഗ്ലൂരും ചെന്നൈയിലും 4,800 അകാലമരണങ്ങള്‍ സംഭവിച്ചെങ്കില്‍ കല്‍ക്കട്ടയിലിത് 7,300 ആണ്. 2016ല്‍ മാത്രം സംഭവിച്ച മരണങ്ങളുടെ മാത്രം കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബെയ്ജിങിലാണ് 2016ല്‍ ഏറ്റവും കൂടുതല്‍ മലീനീകരണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ മഹാസഖ്യമുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി

We use cookies to give you the best possible experience. Learn more