| Tuesday, 7th January 2025, 3:00 pm

ഫെബ്രുവരി അഞ്ചിന് ദല്‍ഹി പോളിങ് ബൂത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.  ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.

ഫെബ്രുവരി അഞ്ച് ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കും. 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17നാണ്. 18ാം തീയതി പത്രിക സൂക്ഷ്മ പരിശോധന നടത്തും. 20നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

നിലവില്‍ 1.67 കോടി സമ്മതിദായകരാണ് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ദല്‍ഹിയില്‍ കൂടാതെ തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മില്‍ക്കിപൂരിലും വോട്ടെടുപ്പ് നടക്കും.

അതേസമയം തെരഞ്ഞെടുപ്പുമായി സംബന്ധിച്ച് കമ്മീഷനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രതികരിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കുകയുണ്ടായി.

മരണ സര്‍ട്ടിഫിക്കറ്റ്, ബൂത്ത് ലെവല്‍ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകള്‍ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Delhi polls on February 5; The date has been announced by the Election Commission

We use cookies to give you the best possible experience. Learn more